വാക്​സിൻ വില മാറ്റാനൊരുങ്ങി കേന്ദ്രം; നിർമ്മാതാക്കളുമായി ചർച്ച തുടങ്ങി

ന്യൂഡൽഹി:​ കോവിഡ്​ വാക്​സിൻ വില കേന്ദ്രസർക്കാർ മാറ്റാനൊരുങ്ങുന്നുവെന്ന്​ റിപ്പോർട്ട്​. ഇതി​െൻറ ഭാഗമായി വാക്​സിൻ നിർമ്മാതാക്കളുമായി കേന്ദ്രസർക്കാർ ചർച്ച തുടങ്ങി. കോവിഷീൽഡി​െൻറ നിർമാതാക്കളായ സിറം ഇൻസ്​റ്റിറ്റ്യൂട്ടുമായും കോവാക്​സിൻ നിർമ്മിക്കുന്ന ഭാരത്​ ബയോടെക്കുമായാണ്​ ചർച്ച. വാക്​സിൻ നയം മാറ്റിയതിന്​ പിന്നാലെയാണ്​ കേന്ദ്രസർക്കാർ നടപടി.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ വാക്​സിൻ നിരക്ക്​ കേന്ദ്രസർക്കാർ പുതുക്കി​ നിശ്​ചയിച്ചിരുന്നു. കോവിഷീൽഡ്​ -780, കോവാക്​സിൻ -1,410, സ്​പുട്​നിക്​ 1,145 രൂപ എന്നിങ്ങനെയാണ്​ വില പുതുക്കി നിശ്​ചയിച്ചത്​. വാക്​സിന്​ അഞ്ച്​ ശതമാനം ജി.എസ്​.ടിയും ചുമത്തും. ഇതുപ്രകാരം കോവിഷീൽഡ്​ -30, കോവാക്​സിൻ -60, സ്​പുട്​നിക്​-47 രൂപ എന്നിങ്ങനെയാണ്​ ജി.എസ്​.ടി ചുമത്തുക. വാക്​സിൻ നൽകുന്നതിന്​ സ്വകാര്യ ആശുപത്രികൾക്ക്​ 150 സർവീസ്​ ചാർജ്​ ഈടാക്കാമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ്​ മോദി സർക്കാർ വാക്​സിൻ നയത്തിൽ മാറ്റം വരുത്തിയത്​. 18 മുതൽ 44 വയസ്​ വരെ പ്രായമുള്ളവർക്കും വാക്​സിൻ സൗജന്യമായി നൽകുമെന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാനങ്ങൾക്കുള്ള വാക്​സിൻ കേന്ദ്രസർക്കാർ വിതരണം ചെയ്യുമെന്നും അറിയിച്ചു.

Tags:    
News Summary - Centre to Revise Vaccine Prices, In Talks with Serum Institute and Bharat Biotech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.