ന്യൂഡൽഹി: മൂന്ന് കോടി കോവിഡ് വാക്സിൻ ഡോസുകൾ സംഭരിക്കാനുള്ള സംവിധാനം ഇന്ത്യയിൽ നിലവിലുണ്ടെന്ന് കേന്ദ്രസർക്കാർ. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുക. ഗുരുതര രോഗങ്ങളുള്ള പ്രായമായവർക്കും വാക്സിൻ വിതരണത്തിൽ മുൻഗണനയുണ്ടാവുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം വാക്സിൻ സംഭരണത്തിനായി ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിലും അധിക സംവിധാനം ഒരുക്കും. മരുന്നകളുടെ സംഭരണത്തിനായി നിലവിൽ തന്നെ ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ സംവിധാനമുണ്ട്. -20 ഡിഗ്രി വരെ താപനിലയിലാണ് രണ്ട് വിമാനത്താവളങ്ങളിലും മരുന്നുകൾ സംഭരിക്കുന്നത്.
കോവിഡിെൻറ ആദ്യനാളുകളിൽ പി.പി.ഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വലിയ രീതിയിൽ വിതരണം ചെയ്തത് ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിലൂടെയായിരുന്നു. വാക്സിൻ വിതരണത്തിലും ഇൗ രണ്ട് വിമാനത്താവളങ്ങളെ ഹബ്ബാക്കാനാണ് കേന്ദ്രസർക്കാറിെൻറ പദ്ധതിയെന്നാണ് സൂചന. കോവിഡ് വാക്സിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഫൈസർ, ഭാരത് ബയോടെക് എന്നീ കമ്പനികളാണ് കേന്ദ്രസർക്കാറിനെ സമീപിച്ചിരിക്കുന്നത്. ഇവരുടെ അപേക്ഷയിൽ നാളെ തീരുമാനമുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.