ന്യൂഡൽഹി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് രൂപമാറ്റം. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് സൗജന്യ ഉച്ചഭക്ഷണം നൽകാനുള്ള 'പി.എം പോഷൺ ശക്തി നിർമാൺ' പദ്ധതി കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകരിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകൾ പദ്ധതിക്കു കീഴിൽ വരുമെന്ന് വാർത്തവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
നിലവിലെ ഉച്ചഭക്ഷണപദ്ധതി പി.എം പോഷൺ ശക്തി നിർമാൺ പദ്ധതിയിൽ ലയിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പി.എം പോഷൺ പദ്ധതിക്കായി 2021-22 മുതൽ 2025-26 വരെ അഞ്ചു വർഷത്തേക്ക് 54,062 കോടിയാണ് കേന്ദ്രം ചെലവിടുക. 31,733 കോടി സംസ്ഥാനങ്ങളുടെ വിഹിതമാണ്. ഭക്ഷ്യധാന്യത്തിന് വേണ്ടി വരുന്ന 45,000 കോടി കേന്ദ്രം വഹിക്കും. ഇതടക്കം ആകെ പദ്ധതി ബജറ്റ് 1.30 ലക്ഷം കോടി രൂപയായിരിക്കും. രാജ്യത്തെ 11.20 ലക്ഷം സ്കൂളുകളിലെ 11.80 കോടി കുട്ടികൾ പദ്ധതിയുടെ പരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.