കോവിഡ്​ മരണത്തി​െൻറ യഥാർഥ കണക്ക്​ കേന്ദ്രം മറച്ചുവെക്കുന്നു -രാഹുൽ

ന്യൂഡൽഹി: രാജ്യത്തെ ശരിയായ കോവിഡ്​ മരണകണക്ക്​ കേന്ദ്ര സർക്കാർ മറച്ചുവെക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ്​ രാഹുൽ കേന്ദ്ര സർക്കാറിനെതിരെ ആരോപണമുന്നയിച്ചത്​. ഇതു സംബന്ധിച്ച മാധ്യമ റിപ്പോർട്ട്​ പങ്കു വെച്ചു​കൊണ്ടാണ്​ രാഹുലി​െൻറ ട്വീറ്റ്​.

നേരത്തേ, കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട്​ ആവശ്യപ്പെടണമെന്ന്​ രാജ്യത്തെ പൗരൻമാരോട്​​ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

''കോവിഡ്​ മഹാമാരി​യിൽ നിന്ന്​ നമ്മളെ സംരക്ഷിച്ചു നിർത്തുന്ന ശക്തമായ പരിചയാണ്​ വാക്​സിൻ. എല്ലാ പൗരൻമാർക്കും സൗജന്യ വാക്​സിനേഷൻ ലഭിക്കുന്നതിനു വേണ്ടി നിങ്ങൾ എല്ലാവരും ശബ്​ദമുയർത്തുകയും കേന്ദ്ര സർക്കാറിനെ ഉണർത്തുകയും ചെയ്യണം'' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തിരുന്നു.

കേ​ന്ദ്ര സർക്കാറി​െൻറ വാക്​സിൻ നയത്തിനെതിരെ പ്രിയങ്ക ഗാന്ധി വാദ്രയും രംഗത്തു വന്നിരുന്നു. ലോക​ത്തെ ഏറ്റവും വലിയ വാക്​സിൻ നിർമ്മാതാക്കളിൽ ഒന്നായിട്ടും ഇന്ത്യയിൽ 3.4 ശതമാനം പേർക്ക്​ മാത്രമാണ്​ വാക്​സിൻ ലഭ്യമായതെന്നും രാജ്യത്തെ ആശങ്കയിലാക്കുകയും വാക്​സിനേഷൻ പദ്ധതിയെ എത്തുംപിടിയുമില്ലാത്ത അവസ്ഥയിലാക്കുകയും ചെയ്​തതി​​െൻറ ഉത്തരവാദി ആരാണെന്നും പ്രിയങ്ക ട്വീറ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - Centre hiding actual Covid deaths, alleges Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT