നാഗാലാൻഡിലും അരുണാചൽ പ്രദേശിലും അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: നാഗാലാൻഡിലെയും അരുണാചൽ പ്രദേശിലെയും വിവിധ ഭാഗങ്ങളിൽ സായുധസേനക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. പ്രദേശങ്ങളിലെ ക്രമസമാധാന സാഹചര്യം അവലോകനം ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി.

അരുണാചൽ പ്രദേശിലെ ചംഗ്ലാങ്, തിരപ്, ലോഹ്ഡിങ് ജില്ലകളിലും നാമ്സായ് ജില്ലയിലെ മഹാദേവ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത പ്രദേശങ്ങളിലുമാണ് അഫ്സ്പ നിയമം നീട്ടിയത്. സൈന്യത്തിന്​ പ്രത്യേക അധികാരം നൽകുന്ന 1958ലെ നിയമമാണ്​ 'അഫ്​സ്​പ' അഥവാ 'ആംഡ്​ ഫോഴ്​സസ്​ സ്​പെഷൽ പവേഴ്​സ്​ ആക്​ട്​'. മുൻകൂർ വാറന്റില്ലാതെ പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും 'അഫ്സ്പ' നിയമം സായുധ സേനക്ക് അധികാരം നൽകുന്നുണ്ട്.

Tags:    
News Summary - Centre extends AFSPA in parts of Nagaland, Arunachal for 6 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.