അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെ കൊളീജിയം നിയമന ശിപാർശക്ക് അംഗീകാരം

ന്യൂഡൽഹി: സുപ്രീംകോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാരെ കൂടി നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മു. ഇതുസംബന്ധിച്ച ​കൊളീജിയം ശിപാർശ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. കഴിഞ്ഞ ഡിസംബറിൽ തന്നെ കൊളീജിയം കേന്ദ്രസർക്കാറിന് മുന്നിൽ ജഡ്ജിമാരുടെ പേരുകൾ നൽകിയിരുന്നു.

രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പാട്ന ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വി.പി സഞ്ജയ് കുമാർ, പട്ന ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അഹാസുനുദ്ദീൻ അമാനത്തുള്ള, അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതിയിലേക്ക് നിയമിച്ചത്.

ജഡ്ജിമാരുടെ നിയമനത്തിൽ ഞായറാഴ്ചക്കുള്ളിൽ തീരുമാനമാകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊളീജിയം ശിപാർശകൾ നടപ്പാക്കാൻ വൈകുന്നതിൽ ജസ്റ്റിസ് എസ്.കെ കൗൾ, എ.എസ് ഒക എന്നിവർ അതൃപ്തി അറിയിച്ചിരുന്നു.

Tags:    
News Summary - Centre Clears Appointment Of 5 New Judges To Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.