ഇന്ത്യയിലെ മരുന്ന് ആഫ്രിക്കയിൽ ലഹരിമരുന്ന്; ഉൽപാദനവും കയറ്റുമതിയും നിർത്തിവെച്ച് ഇന്ത്യ

ന്യൂഡൽഹി: വേദന സംഹാരികളായ ടാപ്പന്‍റഡോളും കാരിസോപ്രോഡോളും സംയോജിപ്പിച്ചുള്ള മരുന്നുകളുടെ ഉൽപാദനവും കയറ്റുമതിയും നിർത്തിവെച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.െഎ). ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ഈ മരുന്നുകളുടെ അംഗീകൃതമല്ലാത്ത കോമ്പിനേഷനുകൾ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ ലഹരിമരുന്നിനായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കയറ്റുമതി പെർമിറ്റുകളും നിർമാണ അനുമതികളും പിൻവലിക്കാൻ ഡ്രഗ് കൺട്രോൾ അതോറിറ്റികൾക്ക് നിർദേശം നൽകി.

മെത്താംഫിറ്റമിനുമായി 'ബുള്ളറ്റ് ലേഡി’ പിടിയിൽ

കണ്ണൂർ: മാരക ലഹരി മരുന്നുമായി യുവതി പിടിയിൽ. ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. നാല് ഗ്രാം മെത്താംഫിറ്റമിനാണ് പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവർ നേരത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്.

ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്യാറുള്ള നിഖില 'ബുള്ളറ്റ് ലേഡി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ വഴിയാണ് ഇവർ മയക്കുമരുന്ന് വിൽപനയിലേക്ക് തിരിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Tags:    
News Summary - Centre bans manufacture and export of 2 drugs 'fuelling' West Africa opioid crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.