തന്‍റെ നിർദേശം അംഗീകരിച്ചു; ബൂസ്റ്റർ ഡോസ് തീരുമാനത്തെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്‍റെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി 10 മുതൽ മുൻനിര ആരോഗ്യ പ്രവർത്തകർക്കും 60 കഴിഞ്ഞ ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

'ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്‍റെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇത് ശരിയായ നടപടിയാണ്. വാക്സിനുകളുടെയും ബൂസ്റ്ററുകളുടെയും സുരക്ഷ രാജ്യത്തെ ജനങ്ങളിലേക്കെത്തണം' -ട്വിറ്ററിൽ രാഹുൽ കുറിച്ചു. ഡിസംബർ 22ലെ ട്വീറ്റിലാണ് രാജ്യത്തെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് ആവശ്യപ്പെട്ടത്.

നമ്മുടെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇപ്പോഴും വാക്സിനേഷൻ എടുത്തിട്ടില്ല. ഇന്ത്യൻ സർക്കാർ എപ്പോഴാണ് ബൂസ്റ്റർ ഷോട്ടുകൾ ആരംഭിക്കുക എന്നും രാഹുൽ ചോദിച്ചിരുന്നു.

Tags:    
News Summary - Centre accepted my suggestion: Rahul Gandhi welcomes roll out of Covid booster doses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.