കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ് ഇന്ന്; പിടിച്ചെടുക്കാൻ സംഘ്പരിവാർ പാനലും

ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമി ജനറൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവിയിലേക്കും തെരഞ്ഞെടുപ്പുണ്ടാകും.അക്കാദമി അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍ സ്ഥാനം ഒഴിയുന്നതോടെ വൈസ് പ്രസിഡന്‍റ് മാധവ് കൗശികിന് അധ്യക്ഷ പദവിയും മുതിര്‍ന്ന സാഹിത്യകാരന്‍ സി. രാധാകൃഷ്ണന് വൈസ് പ്രസിഡന്‍റ് പദവിയും നൽകാൻ നിലവിൽ ധാരണയിലെത്തിയിരുന്നു.

എന്നാൽ, ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ പിന്തുണയുള്ള പാനലും രംഗത്തുവന്നതോടെ മത്സരത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.സംഘ്പരിവാർ പാനലിൽ കര്‍ണാടക സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ മെല്ലെപുരം ജി. വെങ്കിടേഷ അധ്യക്ഷസ്ഥാനത്തേക്കും കുമുദ് ശര്‍മ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും മത്സരിക്കുമെന്നാണ് അറിയുന്നത്. ജനറൽ കൗൺസിലിൽ 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശം.

ഇതിൽ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ വോട്ടിലാണ് സംഘ്പരിവാര്‍ പാനൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. കേന്ദ്ര ലളിതകല അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെയും അധികാരങ്ങളില്ലാതാക്കിയതുപോലെ സാഹിത്യ അക്കാദമിയെയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സാഹിത്യ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Central Sahithya Academy Election Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.