വ്യാജ രേഖയുണ്ടാക്കി ട്രെയിനിൽ യാത്രചെയ്​ത​ 2018 ​​പേർ പിടിയിൽ

മുംബൈ: വ്യാജ രേഖയുണ്ടാക്കി ലോക്​ഡൗൺ കാലയളവിൽ ട്രെയിനിൽ യാത്രചെയ്​ത​ 2018 ​​പേരെ സെൻട്രൽ റെയിൽവെ പിടികൂടി. ​കോവിഡ്​ രണ്ടാം തരംഗത്തിന്​ പിന്നാലെ ലോക്​ഡൗൺ​ നിയന്ത്രണം വന്നതോടെ ഫ്രണ്ട്​ലൈൻ തൊഴിലാളികൾക്കും സർക്കാർ ജീവനക്കാർക്കും മാത്രമെ റെയിൽവെ യാത്രാനുമതി നൽകിയിരുന്നുള്ളു.

എന്നാൽ ഇവരുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി യാത്ര ചെയ്​തവരാണ്​ പിടിയിലായത്​.  ഇത്തരത്തിൽ പിടിയിലായ 2018 പേരിൽ നിന്ന്​ 10.09 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്​തു. ഏപ്രിൽ 28 നും മെയ് 31 നും ഇടയിൽ നടത്തിയ പരിശോധനയിലാണ്​ വ്യാജൻമാരെ പിടികൂടിയത്​. ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ആ വകുപ്പ്​ പ്രകാരമാണ്​ റെയിൽവെ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്​.

ഇതിന്​ പുറമെ മുംബൈ ഡിവിഷനിലെ റെയിൽ‌വേ ഉദ്യോഗസ്ഥർ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ പരിശോധനയിൽ 1.50 ലക്ഷം പേർ ടിക്കറ്റ്​ ഇല്ലാതെ യാത്രചെയ്യുന്നതായി ക​ണ്ടെത്തി. 9.50 കോടി രൂപയാണ്​ ഇവരിൽ നിന്ന്​ പിഴയായി ഈടാക്കിയത്​.

Tags:    
News Summary - Central Railway Caught 2,018 Passengers for Using Fake Ids to Travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.