സർക്കാർ കർഷകരെ അവഗണിച്ച്​ വ്യവസായികളെ സംരക്ഷിക്കുന്നു - അണ്ണാ ഹസാരെ

ഹൽദ്വാനി: രാജ്യത്തെ കർഷകരു​െട അവസ്​ഥ അവഗണിക്കുന്ന മോദി സർക്കാറി​െനതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക പ്രവർത്തകൻഅണ്ണാ ഹസാരെ. സാധാരണക്കാരായ കർഷകരെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ വൻകിട വ്യവസായികളെ സംരക്ഷിക്കുന്നുവെന്നും ഹസാരെ കുറ്റപ്പെടുത്തി. 

സർക്കാറി​​​െൻറ ശ്രദ്ധ ജി.എസ്​.ടിയിലും നോട്ടു നിരോധനത്തിലുമാണ്​ ഉൗന്നിയിരിക്കുന്നത്​. കർഷകരുടെ വിഷമങ്ങളിലല്ല. എന്തുകൊണ്ടാണ്​ ഇവിടെ കർഷകർ ആത്​മഹത്യ ചെയ്യുന്നത്​? എത്ര വ്യവസായികൾ ആത്​മഹത്യ ചെയ്​തിട്ടുണ്ട്​​? എന്നും ഹസാരെ ചോദിച്ചു. 

രാജ്യത്തെ കർഷകരുടെ അവസ്​ഥയിൽ മാറ്റമുണ്ടാക്കാൻ മാർച്ച്​ 23 മുതൽ സമാധാന പ്രതിഷേധം ആരംഭിക്കു​െമന്നും ഹസാരെ അറിയിച്ചു. 
 

Tags:    
News Summary - Central govt cares only about industrialists: Anna Hazare - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.