ന്യൂഡൽഹി: രാജ്യത്ത് പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നില്ലെന്ന വിവാദങ്ങൾ കനക്കുന്നതിനിടെ 24 ലക്ഷം ഒഴിവുകളിൽ നിയമനം നടത്താതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്ത് വിട്ടത്.
ഫെബ്രുവരി എട്ടിന് രാജ്യസഭയിൽ നൽകിയ മറുപടി പ്രകാരം 10 ലക്ഷം അധ്യാപക ഒഴിവുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതിൽ ഒമ്പത് ലക്ഷം എലിമൻററി സ്കൂളുകളിലും 1.1 ലക്ഷം സെക്കൻഡറി സ്കൂളുകളിലുമാണ്. സർവ ശിക്ഷ അഭിയാനാണ് ഇതുസംബന്ധിച്ച കണക്കുകൾ ക്രോഡീകരിച്ചത്.
ഇതിന് പുറമേ ലോക്സഭയിൽ നൽകിയ ചോദ്യത്തിന് മറുപടിയായി 4.4 ലക്ഷം ഒഴിവുകൾ പൊലീസ് സേനയിലും ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ സിവിൽ പൊലീസിലും ആംഡ് പൊലീസിലുമായാണ് ഒഴിവുകൾ. റെയിൽവേയിലും ഏകദേശം 2.5 ലക്ഷം ഒഴിവുകൾ ഉണ്ട്. അംഗനവാടികളിൽ 2.2 ലക്ഷം, പ്രതിരോധ സേന 1.2, ആരോഗ്യവകുപ്പ് 1.5, തപാൽ വകുപ്പ് 53,263, എയിംസുകളിൽ 21,740, കോടതികൾ 5853 എന്നിങ്ങനെയാണ് മറ്റ് പ്രധാനവകുപ്പുകളിലെ നികത്താത്ത ഒഴിവുകളുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.