മൂന്നു വർഷത്തിനിടെ 71,941 കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന്​ കേന്ദ്രം

ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ ആദായ നികുതി വകുപ്പ്​ നടത്തിയ പരിശോധനകളിൽ 71,941 കോടി രൂപയുടെ വെളിപ്പെടുത്താത്ത പണം കണ്ടെത്തിയെന്ന്​​ കേന്ദ്രം സുപ്രീംകോടതിയിൽ. കേന്ദ്ര ധനകാര്യ മന്ത്രാലായം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിലാണ്​ കള്ളപ്പണത്തി​​​െൻറ വിവരങ്ങളുള്ളത്​. നോട്ട്​ നിരോധിച്ച കാലഘട്ടത്തിൽ നവംബർ ഒമ്പതു മുതൽ ജനുവരി 10വരെ 5,400 കോടി രൂപയുടെ വെളിപ്പെടുത്താത്ത പണമാണ്​ സാധുവാക്കിയത്​​. ഇൗ കാലഘട്ടത്തിൽ 303.367 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. 

മൂന്നു വർഷത്തിനുള്ളിൽ ആദായ നികുതി വകുപ്പി​​​െൻറ 2,027 ഗ്രൂപ്പുകൾ പരി​ശോധനകൾ സംഘടിപ്പിച്ചു​. ഇതിൽ കണ്ടെത്തിയ 36,051 കോടി രൂപയും അംഗീകരിച്ചു നൽകി. കൂടാതെ 2,890കോടി രൂപ മൂല്യമുള്ള സ്വത്തും പിടിച്ചെടുത്തിട്ടുണ്ട്​. 

2014 ഏപ്രിൽ ഒന്നു മുതൽ 2017 ഫെബ്രുവരി 28 വരെ ആദായ നികുതി വകുപ്പ്​ നടത്തിയ 15,000 പരിശോധനകളിൽ 33,000 കോടിയുടെ അനധികൃത പണവും കണ്ടെത്തിയിട്ടുണ്ട്​. 

നോട്ടു നിരോധന കാലഘട്ടത്തിൽ ആദായ നികുതി വകുപ്പ്​ 1,100 ലേറെ പരിശോധനകൾ  നടത്തിയിരുന്നു. 513 കോടി രൂപ അടക്കം 610 കോടിയുടെ സ്വത്തുവകകളാണ്​ പിടിച്ചെടുത്തത്​. പിടിച്ചെടുത്ത തുകയിൽ 110 കോടി രൂപ പുതിയ നോട്ടുകളായിരുന്നു. 400 കേസുകൾ സി.ബി.​െഎക്കും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റിനും കൈമാറിയതായും സത്യവാങ്​മൂലത്തിൽ പറയുന്നു. 

Tags:    
News Summary - center says Rs 71,941 Crore Black Money Found in Last Three Years -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.