മാർക്ക്​​ മോഡറേഷൻ: സി.ബി.എസ്​.ഇ സുപ്രീം കോടതിയിലേക്ക്​

ന്യൂഡൽഹി: മാർക്ക്​ മോഡറേഷൻ പോളിസി ഇൗ വർഷം കൂടി തുടരണമെന്ന ഡൽഹി ​ഹൈകോടതി വിധിക്കെതിരെ സി.ബി.എസ്​.ഇ സുപ്രീം കോടതിയെ സമീപിക്കുന്നു. വിദ്യാർഥികൾക്ക്​ ഗ്രേസ്​ മാർക്ക്​ നൽകുന്ന രീതി  സി.ബി.എസ്​.ഇയും 31 സ്​കൂൾ വിദ്യാഭ്യാസ ബോർഡുകളും കഴിഞ്ഞ മാസം മുതലാണ്​ ഒഴിവാക്കിയത്​.  അതനുസരിച്ച്​ ഏഴു ബോർഡുകൾ മെയ്​ പകുതിക്ക്​ തന്നെ പ്ലസ്​ ടു ഫലം പ്രഖ്യാപിക്കുകയും ചെയ്​തു. 

ഇൗ വർഷം കൂടെ ഗ്രേസ്​ മാർക്ക്​ നൽകണമെന്നും പുതിയ പോളിസി അടുത്ത വർഷം മുതൽ നടപ്പിലാക്കിയാൽ മതിയെന്നുമാണ്​ ഡൽഹി ഹൈകോടതി നിർദേശിച്ചത്​. എന്നാൽ മോഡറേഷൻ ഒഴിവാക്കിയ നടപടിയെ ന്യായീകരിക്കാൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്​ സി.ബി.എസ്​.ഇ. 

സു​പ്രീം കോടതി വിധി വന്നതിനു ശേഷം പ്ലസ്​ ടു ഫലം പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് വിവിധ സ്​കൂൾ ​േബാർഡുകൾ​. ഡൽഹി ഹൈകോടതി വിധി വന്ന ശേഷം മാനവ വിഭവശേഷി മന്ത്രി പ്രകാശ്​ ജാവ്​ദേകറും സ്​കൂൾ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറിയും സി.ബി.എസ്​.ഇ ചെയർപേഴ്​സണുമായി ചർച്ച നടത്തിയിരുന്നു. കോടതി വിധിയെ കുറിച്ച്​ നിയമോപദേശം ​േതടാൻ യോഗത്തിൽ തീരുമാനിച്ചു. അതനുസരിച്ചാണ്​ വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്​. സുപ്രീം കോടതി വിധി അനുസരിച്ച്​ ഫലം പ്രഖ്യാപിക്കാനാണ്​ തീരുമാനമെന്നും അധികൃതർ അറിയിച്ചു. 
 

Tags:    
News Summary - CBSE Likely to Move SC Against Delhi HC Order on Marks Moderation Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.