Posted On
date_range Updated On
date_range നിർജീവ കമ്പനികൾ വഴി വെട്ടിച്ചത് 2900 കോടി
ന്യൂഡൽഹി: 339 നിർജീവകമ്പനികൾ വഴി കഴിഞ്ഞ മൂന്നുവർഷത്തിനിടെ 2900 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി സി.ബി.െഎ കണ്ടെത്തി. വ്യാജ ഇറക്കുമതി നടത്തി അതിെൻറ ബിൽ തുക നികുതിവെട്ടിപ്പിന് അവസരമൊരുക്കുന്ന രാജ്യങ്ങളിലെ നിർജീവ കമ്പനികളിലേക്ക് അയച്ച് അത് തിരികെയെത്തിച്ചാണ് തട്ടിപ്പ് നടന്നിരുന്നതെന്ന് സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു. ചില ബാങ്കുകൾ, ഇടപാട് രേഖകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും തുകയുടെ വെട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.