Posted On
date_range Updated On
date_range സമീർ വാങ്കഡെക്കെതിരെ സി.ബി.ഐയുടെ അഴിമതിക്കേസ്
ന്യൂഡൽഹി: ആന്റി നാർക്കോട്ടിക്സ് ഓഫിസറായിരുന്ന സമീർ വാങ്കഡെക്കെതിരെ അഴിമതിക്കേസ് ഫയൽ ചെയ്ത് സി.ബി.ഐ. അന്വേഷണ ഏജൻസി വാങ്കഡെയുടെ വസതിയിൽ പരിശോധന നടത്തുകയും ചെയ്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മേധാവിയായിരുന്നു വാങ്കഡെ.
ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരി മരുന്നു കേസിൽ അറസ്റ്റ് ചെയ്തത് സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു. ആര്യൻ ഖാന്റെ അറസ്റ്റോടെ ബോളിവുഡിന്റെ പേടിസ്വപ്നമായി മാറിയിരുന്നു സമീർ.
എന്നാൽ ലഹരി മരുന്ന് കേസിൽ ആര്യന് ക്ലീൻ ചിറ്റ് ലഭിച്ചതിനു പിന്നാലെ സമീർ വാങ്കഡെയെ മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ടാക്സ്പേയർ സർവീസിലേക്കായിരുന്നു സ്‍ഥലം മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.