റെയ്ഡിനിടെ സി.ബി.ഐ ഉദദ്യോഗസ്ഥർ റാബ്റിദേവിയോട് മോശമായി പെരുമാറിയെന്ന് ആരോപണം

ന്യൂഡൽഹി: സി.ബി.​ഐ ഉദ്യോഗസ്ഥർ റാബ്റി ദേവിയോട് റെയ്ഡിനിടെ മോശമായി പെരുമാറിയെന്ന് ആരോപണവുമായി ആർ.ജെ.ഡി. രംഗത്ത്

ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി ദേശീയ പ്രസിഡന്റ് ലാലുപ്രദാസ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവിക്കു നേരെയാണ് സി.ബി.ഐ ഉദ്യേഗസ്ഥർ അസഭ്യ പ്രയോഗം നടത്തിയത്. റാബ്റി ദേവിയുടെ 10 സർക്കുലർ റോഡിലെ വീട്ടിൽ നടത്തിയ റെയ്ഡിനിടെയാണ് സംഭവം.

ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ലാലു പ്രസാദ് യാദവിനെതിരെയും റാബ്റി ദേവിക്കെതിരെയും പുതിയ അഴിമതിക്കേസിൽ കുറ്റം ചുമത്തിയതിനു പിന്നാലെയാണ് റെയ്ഡ് ചെയ്തത്. ലാലുവിന്റെ വസതികൾ ഉൾപ്പെടെയുള്ള 15 സ്ഥലങ്ങളിൽ സി.ബി.ഐ തിരച്ചിൽ നടത്തി. ശനിയാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് 12 മണിക്കൂർ നീണ്ടു. അതേസമയം, ലാലു പ്രസാദ് യാദവ്, റാബ്റി ദേവി എന്നിവരെ കൂടാതെ മക്കളായ മി​ശ്ര ഭാരതി, ഹേമ എന്നിവരെയും പുതിയ കേസിൽ പ്രതികളാക്കിയിട്ടുണ്ട്.

സി.ബി.ഐ റെയ്ഡ് രാഷ്ട്രീയ വേട്ടയാണെന്നും റെയ്ഡിൽ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് റാബ്റിയോട് ​സി.ബി.ഐ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതെന്നും ആർ.ജെ.ഡി കുറ്റപ്പെടുത്തി.

Tags:    
News Summary - CBI Officers Misbehaved With Rabri Devi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.