സി.ബി.ഐയും ഇ.ഡിയും പ്രവർത്തിക്കുന്നത് നിഷ്പക്ഷമായി -അമിത് ഷാ

ന്യൂഡൽഹി: സി.ബി.ഐയും ഇ.ഡിയും ഏറ്റവും നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ടു കേസുകൾ ഒഴികെ ഇപ്പോൾ അന്വേഷണം നടക്കുന്ന മറ്റെല്ലാ കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത് യു.പി.എയുടെ കാലത്താണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല എന്ന് 2017ൽ യു.പി തെരഞ്ഞെടുപ്പിനിടെ കോൺഗ്രസിലെ വലിയ ഒരു വനിത നേതാവ് ചോദിക്കുകയുണ്ടായി. അവർ ഞങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോൾ നടപടിയുണ്ടായപ്പോൾ കണ്ണീരും കരച്ചിലുമായി ആകെ ബഹളമയമാണ്.-അമിത് ഷാ പറഞ്ഞു.

അതേസമയം ഈ അന്വേഷണ ഏജൻസികളൊന്നും കോടതിക്ക് മുകളിലല്ല. കോടതിയിൽ പോകുന്നതിനു പകരം അവരെന്തിനാണ് പുറത്തുനിന്ന് ബഹളം വെക്കുന്നത്. രണ്ടു കേസുകളൊഴികെ എല്ലാ അഴിമതിക്കേസുകളും രജിസ്റ്റർ ചെയ്തത് അവരുടെ ഭരണകാലത്താണ്, അല്ലാതെ ഞങ്ങളുടെ കാലത്തല്ല. ഇ.ഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്ക് എതിരായി ഉപയോഗിക്കുകയാണോ എന്ന ചോദ്യത്തിന് അവരെ കോടതിയിൽ പോകുന്നതിന് ആരാണ് തടയുന്നത്? ഞങ്ങളുടെ പാർട്ടിയേക്കാൾ നല്ല അഭിഭാഷകർ അവർക്കുണ്ടല്ലോ എന്നായിരുന്നു അമിത് ഷായുടെ മറുപടി. അന്വേഷണ ഏജൻസികൾ വളരെ നിഷ്പക്ഷമായും സുതാര്യവുമായാണ് പ്രവർത്തിക്കുന്നത്. എല്ലാവരും നിയമം പിന്തുടരണമെന്നാണ് പറയാനുള്ളത് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Tags:    
News Summary - CBI, ED working impartially: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.