Posted On
date_range Updated On
date_range സി.ബി.െഎ കേസ്: ജസ്റ്റിസ് എ.കെ. സിക്രിയും പിൻമാറി
ന്യൂഡൽഹി: സി.ബി.െഎയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതിെനതിരെ സുപ്രീംകോടതിയിൽ സമർപ്പിച് ച ഹരജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ.കെ. സിക്രിയും പിൻമാറി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കഴിഞ്ഞ തിങ്കളാഴ്ച കേസ് വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. ഇതേ തുടർന്നാണ് കേസ് എ.കെ. സിക്രിയുെട ബെഞ്ചിന് കൈമാറിയത്. കേസ് വെള്ളിയാഴ്ച പുതിയ ബെഞ്ചിനു മുമ്പാകെയെത്തും.
അടുത്ത സി.ബി.െഎ ഡയറക്ടറെ തീരുമാനിക്കുന്നതിനായുള്ള പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയിൽ താൻ അംഗമായതിനാലാണ് കേസ് വാദം കേൾക്കുന്നതിൽ നിന്ന് പിൻവാങ്ങിയതെന്നാണ് രഞ്ജൻ ഗൊഗോയ് നൽകിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.