ചെന്നൈയിൽ ബൈക്ക് ടാക്‌സി ഡ്രൈവർമാർക്ക് നേരെ ഓട്ടോ ഡ്രൈവറുടെ മർദനം

ചെന്നൈ: ചെന്നൈയിൽ ഓല, റാപ്പിഡോ എന്നീ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സി ഡ്രൈവർമാർക്കു നേരെ ആക്രമണം. ഇവരെ ഓട്ടോറിക്ഷാ ഡ്രൈവർ മർദിച്ചതായാണ് പരാതി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കോയമ്പേട് ബസ് സ്റ്റാൻഡിന് സമീപം ചിത്രീകരിച്ച വീഡിയോയിൽ ഓട്ടോറിക്ഷാ ഡ്രൈവർ ബൈക്ക് ടാക്‌സി ഡ്രൈവർമാരെ ആക്രമിക്കുന്നതും വാഹനങ്ങൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുന്നതും കാണാം. ബൈക്ക് ടാക്‌സി ഡ്രൈവർമാർ കാരണം തങ്ങളുടെ ജോലി കുറഞ്ഞതായി ഓട്ടോറിക്ഷാ ഡ്രൈവർ കുറ്റപ്പെടുത്തി.

ഓട്ടോറിക്ഷ ഡ്രൈവർ ബൈക്ക് ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നതും മോട്ടോർ ബൈക്കുകൾ സ്ഥലത്ത് നിർത്താൻ അനുവദിച്ചത് ആരാണെന്ന് ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം. സംഭവസ്ഥലത്ത് ബൈക്ക് പാർക്ക് ചെയ്യാൻ പൊലീസ് പറഞ്ഞതായി ഒരാൾ പ്രതികരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവർ അവരുടെ വാഹനങ്ങൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഉടൻ പോകണമെന്ന് ആവശ്യപ്പെടുകയും ചെയുന്നുണ്ട്.  

Tags:    
News Summary - Caught on cam: Bike taxi drivers attacked by auto rickshaw driver in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.