Representative Image
Posted On
date_range Updated On
date_range ബി.എസ്.എഫിനു നേരെ വെടിയുതിർത്ത് കന്നുകാലി കള്ളക്കടത്ത് സംഘം
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്.എഫ് ജവാൻമാർക്കു നേരെ വെടിയുതിർത്തു. ആർക്കും പരിക്കില്ല. കൂച്ച്ബെഹാർ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 5.30നാണ് സംഭവം. കള്ളക്കടത്തുകാർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കന്നുകാലി കള്ളക്കടത്ത് ജവാൻമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഘത്തിൽ ബംഗ്ലാദേശ് ഭാഗത്ത് 20-25 പേരും ഇന്ത്യൻ ഭാഗത്ത് 18 - 20 പേരുമാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽനിന്നും ബംഗ്ലാദേശിലേക്ക് കാലികളെ കടത്തുകയായിരുന്നു ഇവർ.
ഇവരെ കണ്ണീർവാതകം ഉപയോഗിച്ച് പിരിച്ചുവിടാൻ ബി.എസ്.എഫ് ശ്രമിച്ചു. ഈ സമയം കള്ളക്കടത്തുകാർ തിരികെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ബി.എസ്.എഫ് തിരിച്ചും വെടിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.