കാസ്റ്റിങ് കൗച്ച് സിനിമയിൽ മാത്രമല്ല; പാർലമെന്‍റിലുമുണ്ട് -രേണുക ചൗധരി

ന്യൂഡൽഹി: കാസ്റ്റിങ് കൗച്ചിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി രേണുക ചൗധരി. സിനിമ മേഖലയിൽ മാത്രമല്ല,  പാർലമെന്‍റ് അടക്കം എല്ലായിടത്തും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.  

കാസ്റ്റിങ് കൗച്ചിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്ന ഒരു സംഗതിയാണെന്നും പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്‍ പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് രേണുക ഇക്കാര്യം വ്യക്തമാക്കിയത്. 

കാസ്റ്റിങ് കൗച്ച് എല്ലായിടത്തും നടക്കുന്നുണ്ട്. മീ ടൂ മുദ്രാവാക്യവുമായി ഇന്ത്യ തന്നെ ഉയർത്തെഴുന്നേൽക്കേണ്ട സമയമാണ് ഇപ്പോഴെന്നും രേണുക വ്യക്തമാക്കി. 

സരോജ് ഖാന്‍റെ പ്രസ്താവന വിവാദമായതിനെ തുടർന്ന് അവർ മാപ്പ് പറഞ്ഞിരുന്നു. കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. അത് ജീവിത മാര്‍ഗം നല്‍കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് അവളെ പ്രയോജനപ്പെടുത്തുന്നത്.  ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല. 

ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുന്നു. ഒരു സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ? സര്‍ക്കാറിലും അതാകാമെങ്കില്‍ സിനിമയിലും ആകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുതെന്നുമായിരുന്നു സരോജ് ഖാന്‍റെ പ്രസ്താവന. 

Tags:    
News Summary - Casting Couch Everywhere, Parliament Not Immune: Renuka Chowdhary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.