Posted On
date_range Updated On
date_range േവദാരണ്യത്ത് ദലിത്-മേൽജാതി വിഭാഗങ്ങൾ ഏറ്റുമുട്ടി; അംബേദ്കറിെൻറ പ്രതിമ തകർത്തു
ചെന്നൈ: ചെറിയൊരു വാഹനാപകടത്തെ തുടർന്ന് നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തും പരിസ ര പ്രദേശങ്ങളിലും സംഘർഷം. മേഖലയിലെ ദലിത്-മേൽജാതി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. മുകുലത്തോർ ജാതിയിൽപ്പെട്ട പാണ്ഡ്യൻ ഒാടിച്ചിരുന്ന ജീപ്പ് ദലിത് സമുദായക്കാരനായ രാമചന്ദ്രെൻറ കാറിൽ ഇടിച്ചതാണ് തുടക്കം. വാക്കേറ്റത്തിനിടെ പാണ്ഡ്യൻ രാമചന്ദ്രനെ മരത്തടികൊണ്ട് അടിച്ചുപരിക്കേൽപിച്ചു. രാമചന്ദ്രനെ തിരുവാരൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ പാണ്ഡ്യൻ വേദാരണ്യം പൊലീസ് സ്റ്റേഷനിൽ അഭയംതേടി. സ്ഥലത്തെത്തിയ സംഘം റോഡരികിൽ നിർത്തിയിട്ട പാണ്ഡ്യെൻറ ജീപ്പിന് തീയിട്ടു. പൊലീസ് സ്റ്റേഷനിലേക്കും കല്ലേറുണ്ടായി. അതിനിടെ മേൽജാതിക്കാർ സംഘടിച്ച് ബസ്സ്റ്റാൻഡിന് സമീപമുള്ള അംബേദ്കറുടെ പ്രതിമ തല്ലിത്തകർത്തു. ഇതോടെ സംഘർഷം വ്യാപിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പ്രതിമ തകർത്ത അതേസ്ഥലത്ത് റവന്യൂ അധികൃതർ മുൻകൈയെടുത്ത് അംബേദ്കറിെൻറ പുതിയ പ്രതിമ സ്ഥാപിച്ച് പൊലീസ് കാവലേർപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുംപെട്ട നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേദാരണ്യത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് ഡി.െഎ.ജി എൽ. ലോകനാഥൻ അറിയിച്ചു.വിടുതലൈ ശിറുതൈകൾ കക്ഷിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടുക്കും പ്രതിഷേധം സംഘടിപ്പിച്ചു. കോയമ്പത്തൂർ, വിരുതാചലം തുടങ്ങിയ പലയിടങ്ങളിലും സർക്കാർ ബസുകൾക്കുനേരെ കല്ലേറുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.