ആർ.എസ്.എസിനെ വിമർശിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസ്

ന്യൂഡൽഹി: കോൺഗ്രസിന്റെ പോരാട്ടം ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ മാത്രമല്ലെന്നും ഇന്ത്യൻ ഭരണകൂടത്തിനെതിരെ കൂടിയാണെന്നും പറഞ്ഞതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. മൊഞ്ജിത് ചേതിയ എന്നയാളുടെ പരാതിയിൽ അസം തലസ്ഥാനമായ ഗുവാഹതിയിലെ പാൻ ബസാർ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ഇന്ദിര ഭവൻ ഉദ്ഘാടനത്തിലാണ് ആർ.എസ്.എസിനെയും മോഹൻ ഭാഗവതിനെയും ബി.ജെ.പിയെയും കടന്നാ​ക്രമിച്ച് രാഹുൽ ഗാന്ധി പ്രസംഗം നടത്തിയത്. ഇന്ത്യൻ ഭരണഘടനയും ബ്രിട്ടീഷുകാർക്കെതിരായ രാജ്യത്തിന്റെ പോരാട്ടവും അസാധുവാണെന്ന് പൊതുജനത്തിനുമുന്നിൽ പരസ്യമായി പറയാനുള്ള അഹങ്കാരമാണ് മോഹൻ ഭാഗവത് കാണിച്ചത്. ഈ ചെയ്തത് രാജ്യദ്രോഹമാണെന്നും മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയമാക്കിയേനെ. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ആർ.എസ്.എസ് പിടിച്ചടക്കിയതിനാൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തിനെതിരെ കൂടിയാണ് കോൺഗ്രസിന്റെ പോരാട്ടം - രാഹുൽ പറഞ്ഞിരുന്നു.

ഭാരതീയ ന്യായ സംഹിതയുടെ 152, 197(1)ഡി എന്നീ വകുപ്പുളാണ് ചുമത്തിയിരിക്കുന്നത്. ഭരണകൂടത്തിന്റെ നിയമപരമായ അസ്തിത്വം ഇല്ലാതാക്കാൻ ശ്രമിക്കുന്നതും വിഘടനവാദപരമായ വികാരത്തിന് പ്രകോപനമാകുന്നതുമായ പ്രസ്താവനയാണ് രാഹുലിന്റേതെന്ന് പരാതിയിൽ ആരോപിക്കുന്നു. 

Tags:    
News Summary - Case against Rahul Gandhi for criticizing RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.