സുപ്രീംകോടതി
ന്യൂഡൽഹി: ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് യൂനിവേഴ്സിറ്റി ബിൽ രാഷ്ട്രപതിക്ക് കൈമാറാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹരജിയിൽ രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടന ബെഞ്ചിന്റെ വിധി വരുന്നതുവരെ കാത്തിരിക്കാൻ തമിഴ്നാട് സർക്കാറിനോട് സുപ്രീംകോടതി.
നവംബർ 21ന് ഭരണഘടന ബെഞ്ചിൽ അംഗമായ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി വിരമിക്കുന്നതിനാൽ അതിന് മുമ്പ് രാഷ്ട്രപതിയുടെ റഫറൻസിൽ വിധി പുറപ്പെടുവിക്കേണ്ടതുണ്ടെന്നും അതുവരെ പുതിയ ഹരജിയിൽ കാത്തിരിക്കാനുമാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് ഗവർണർമാർക്കും രാഷ്ട്രപതിക്കും അംഗീകാരം നൽകാൻ കോടതിക്ക് സമയപരിധി ഏർപ്പെടുത്താൻ കഴിയുമോ എന്ന പ്രസിഡൻഷ്യൽ റഫറൻസിൽ സെപ്റ്റംബർ 11ന് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.
ബില്ലുകൾ തടഞ്ഞുവെക്കുന്ന ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി ബെഞ്ച് വാക്കാൽ നിരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.