ഹാഥറസ്​ സന്ദർശനം: ചന്ദ്രശേഖർ ആസാദിനും 400 പേർക്കുമെതി​െര കേസെടുത്ത്​ യു.പി പൊലീസ്​

ന്യൂഡൽഹി: ഹാഥറസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച​ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെതിരെ കേസെടുത്ത്​ യു.പി പൊലീസ്​. നിരോധനാജ്ഞ ലംഘിച്ച്​ സംഘടിച്ചുവെന്നാരോപിച്ചാണ്​ കേസ്​. ആസാദിനും സംഘത്തിലുണ്ടായിരുന്ന 400 പേർക്കുമെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​. പകർച്ചവ്യാധി നിയന്ത്രണ നിയമം ഉൾപ്പെടെ ചുമത്തിയാണ്​ ആസാദിനുംസംഘത്തിനും എതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടുള്ളത്​.

ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകുന്നതിനിടെ ആസാദിനെയും സംഘത്തെയും യു.പി പൊലീസ് രണ്ട​ു തവണ തടഞ്ഞിരുന്നു. തുടർന്ന്​ ആസാദ​ും സംഘവും പ്രതിഷേധിക്കുകയും പിന്നീട്​ ജാഥയായി കിലോമീറ്ററോളം നടക്കുകയ​ും ചെയ്​തു.

കാൽനട ജാഥ തടഞ്ഞ ​െപാലീസ്​ ചന്ദ്രശേഖർ ആസാദിനെ കുടുംബത്തെ കാണാൻ അനുവദിച്ചെങ്കിലും അദ്ദേഹത്തിനൊപ്പം 10 പേരെ മാത്രമേ കൂടെ കൊണ്ടുപോകാനാകൂ എന്ന് അറിയിച്ചു. അനുയായികൾക്കൊപ്പം അഞ്ചു കിലോമീറ്റർ നടന്നാണ്​ ആസാദ്​ പെൺകുട്ടിയുടെ വീട്ടിലെത്തിയത്​.

​പെൺകുട്ടിയുടെ കുടുംബത്തിന്​ ഭീഷണിയുണ്ടെന്നും വൈ കാറ്റഗറി സു​രക്ഷയൊരുക്കണമെന്നും ചന്ദ്രശേഖർ ആസാദ്​ ആവശ്യപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.