അതിർത്തി സംഘർഷം: അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത്​ മിസോറാം പൊലീസ്​

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ കേസെടുത്ത്​ മിസോറാം പൊലീസ്​. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാകുന്നതിനിടെയാണ്​ മിസോറാം നടപടി. ഹിമന്ത ബിശ്വ ശർമക്കൊപ്പം സർക്കാറിലെ ആറ്​ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും 200ഓളം പൊലീസുകാർക്കെതിരേയും കേസെടുത്തിട്ടുണ്ട്​.

അസം ഇൻസ്​പെക്​ടർ ജനറൽ, ഡെപ്യൂട്ടി ഇൻസ്​പെക്​ടർ ജനറൽ, സൂപ്രണ്ട്​ ഓഫ്​ പൊലീസ്​, കാച്ചർ ​ഡെപ്യൂട്ടി കമ്മീഷണർ എന്നിവർക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​. മിസോറാമിലെ കോൽസിബ്​ പൊലീസ്​ സ്​റ്റേഷനി​ലാണ്​ മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരായ കേസ്​ രജിസ്റ്റർ ചെയ്​തിരിക്കുന്നത്​​.

നേരത്തെ മിസോറാമിലെ പല പ്രമുഖർക്കുമെതിരെ അസം പൊലീസ്​ സമൻസ്​ നൽകിയിരുന്നു. എം.പിമാർ ഉൾ​പ്പടെയുള്ളവർക്ക്​ ഡൽഹിയിലെത്തിയാണ്​ സമൻസ്​ കൈമാറിയത്​. അസം-മിസോറാം സംസ്ഥാനങ്ങൾക്കിടയിൽ പതിറ്റാണ്ടുകളായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്​. കഴിഞ്ഞ തിങ്കളാഴ്ച അതിർത്തിയിൽ രൂക്ഷമായ സംഘർഷമുണ്ടാവുകയും ആറ്​ അസം പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്​തിരുന്നു.

Tags:    
News Summary - Case Against Assam Chief Minister Himanta Sarma, Officials By Mizoram Cops Amid Border Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.