Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ കാറിനുള്ളിൽ സ്ഫോടനം
ജമ്മു: ജമ്മു -ശ്രീനഗർ ഹൈവേയിൽ ഒാടിക്കൊണ്ടിരിക്കുന്ന കാറിനുള്ളിൽ സ്ഫോടനം. ജമ്മു കശ്മീരിലെ റാംബൻ ജില്ലയില ാണ് സംഭവം. അപകടത്തിൽ ആളപായങ്ങളൊന്നുമില്ല.
സ്വകാര്യ വാഹനത്തിനുള്ളിലാണ് സ്ഫോടനം നടന്നതെന്ന് പൊലീസ ് അറിയിച്ചു. സ്ഫോടനത്തിൻെറ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ നിന്ന് ഡ്രൈവർക്ക് രക്ഷപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ െപാട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്ക് അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.