ടോൾ പ്ലാസ ജീവനക്കാരനെ അമിതവേഗതയിൽ കാറിടിപ്പിച്ച് വലിച്ചിഴച്ചു

ലഖ്നോ: ടോൾ പ്ലാസയിൽ ജീവനക്കാരനെ അമിതവേഗതയിൽ കാറിടിച്ച് പരിക്കേൽപ്പിച്ചു. ഞായറാഴ്ച ഉത്തർപ്രദേശിലെ ഹാപൂരിൽ ഡൽഹി-ലക്‌നൗ ഹൈവേയിൽ ഛജാർസി ടോൾ പ്ലാസയിലാണ് സംഭവം.

അപകടം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കാർ മനപ്പൂർവം ഇടിച്ചതാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി പൊലീസ് വ്യക്തമാക്കി. ജീവനക്കാരനെ ഇടിച്ച ശേഷം വിലിച്ചിഴക്കുന്നതും കാണാം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്‍റെ ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാൽ ഒടിഞ്ഞതടക്കം പരിക്കുകളോടെ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Car Driver Makes U-Turn Hits Toll Staff And Drags Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.