റഫാൽ ഇടപാട്​ പരിശോധിക്കുന്നതിൽ നിന്ന്​ പാർലമെൻറിനെ തടയാനാകില്ല- പി. ചിദംബരം​

ന്യൂഡൽഹി: പാർലമ​​െൻറിനെ റഫാൽ ഇടപാട്​ പരിശോധിക്കുന്നതിൽ നിന്നും തടയാൻ കഴിയില്ലെന്ന്​ മുൻ ധനകാര്യമന്ത്രി പി .ചിദംബരം. സുപ്രീംകോടതിയുടെ പരമാധികാരവും പാർലമ​​െൻറി​​​െൻറ അവകാശ-അധികാരങ്ങളും തമ്മിൽ വ്യത്യാസമുണ്ട്​. റഫാൽ ഇ ടപാട്​ ചർച്ച ചെയ്യുന്നതിൽ നിന്നും പാർലമ​​െൻറിനെ തടയാൻ സുപ്രീംകോടതി വിധിക്കോ ഇടപാട്​ സംബന്ധിച്ച മറ്റു വിഷയങ്ങൾക്കോ കഴിയില്ലെന്നും ചിദംബരം ട്വിറ്ററിലൂടെ വ്യക്തമാക്കി.

നീതിന്യായ പരിപാലനത്തി​​​െൻറ പരിധിയിൽ നിന്നാണ്​ സുപ്രീംകോടതി വിധി പ്രസ്​താവം നടത്തിയത്​. കോടതിയുടെ മറ്റ്​ നിരീക്ഷണങ്ങളിൽ ചൂണ്ടികാട്ടുന്നത്​ ഇടപാടിൽ ഇപ്പോഴും ചർച്ചക്ക്​ സാധ്യതകൾ ഉണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസി​ന്​ സുപ്രീംകോടതിയിൽ വിശ്വാസമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്​താവന തള്ളികളയുന്നു. കോൺഗ്രസ്​ സുപ്രീംകോടതിയിൽ വിശ്വാസമർപ്പിക്കുന്നു, എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വി​ശ്വസിക്കാൻ കഴിയില്ലെന്നും ചിദംബരം വിമർശിച്ചു.

Tags:    
News Summary - Can't stop Parliament from examining Rafale says P. Chidambaram- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.