താലിബാനുമായി ചർച്ചക്ക്​ ഇന്ത്യ തയാറാകണം- കരസേനാ മേധാവി ബിപിൻ റാവത്ത്​

ന്യൂഡൽഹി: താലിബാനുമായി ചർച്ചക്ക്​ ഇന്ത്യ തയാറാകണമെന്ന്​ കരസേനാ മേധാവി ബിപിൻ റാവത്ത്​. അഫ്​ഗാനിസ്​താനിൽ സമാ ധാനം പുലരണമെന്ന്​ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താലിബാനുമായി ഉപാധികളില്ലാതെ ചർച്ച നടത്താൻ ഇന്ത്യയും തയാറ ാകണം. സമാധാനശ്രമങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങൾ താലിബാനുമായുള്ള ചർച്ചക്ക്​ മുന്നോട്ടു വന്നുകഴിഞ്ഞു. ഇന്ത്യയും അവരോടൊപ്പം നിൽക്കണം. ​നമ്മൾ അതിൽ നിന്നും പിൻമാറരുതെന്നും ചീഫ്​ ജനറൽ ബിപിൻ റാവത്ത്​ പറഞ്ഞു. വാർഷിക വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലിബാനുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്നാണ്​ ഇന്ത്യയുടെ ഒൗദ്യോഗിക നയം. യു.എസ്​, റഷ്യ, ഇറാൻ, പാകിസ്​താൻ തുടങ്ങിയ രാജ്യങ്ങൾ താലിബാനുമായി ചർച്ചക്ക്​ തയാറായി കഴിഞ്ഞു. സമാധാനത്തിനായുള്ള അനുരഞ്​ജന പ്രവർത്തനങ്ങളുമായി അഫ്​ഗാനിസ്​താൻ മുന്നോട്ടുപോവുകയാണ്​. അതിനായി ഇന്ത്യയുടെ പിന്തുണ കൂടി അഫ്​ഗാന്​ വേണമെന്നും ബിപിൻ റാവത്ത്​ കൂട്ടി​േചർത്തു.

Tags:    
News Summary - "Can't Be Out Of The Bandwagon -Army Chief On Talks With Taliban- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.