'രാഷ്ട്രപതിക്ക് നിർദേശം നൽകുന്ന സാഹചര്യമുണ്ടാകരുതായിരുന്നു'; 'സൂപ്പർ പാർലമെന്റ്' ആയി പ്രവർത്തിക്കുന്ന ജഡ്ജിമാരുണ്ട് -വിമർശനവുമായി ഉപരാഷ്ട്രപതി

ന്യൂഡൽഹി: നി​യ​മ​സ​ഭ​ക​ൾ പാ​സാ​ക്കി​യ ബി​ല്ലി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ രാ​ഷ്ട്ര​പ​തി​ക്ക് മൂ​ന്ന് മാ​സ​ത്തെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച സു​പ്രീംകോ​ട​തി വിധിയെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധർഖർ. രാഷ്ട്രപതിക്ക് നിർദേശം നൽകുന്ന സാഹചര്യമുണ്ടാകരുതായിരുന്നുവെന്നും പരമോന്നത അധികാരമുള്ള രാഷ്ട്രപതിയുടെ ഭരണഘടനാ പദവിയെ ദുർബലപ്പെടുത്തുന്നതാണിതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിക്ക് പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 142-ാം അനുച്ഛേദം ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈലായി മാറിയിരിക്കുകയാണെന്ന് ധൻഖർ വിമർശിച്ചു. രാഷ്ട്രപതിക്ക് നിർദ്ദേശം നൽകുന്ന ഒരു സാഹചര്യം ഉണ്ടാകരുതായിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണിത്? നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഇത്തരം കാര്യങ്ങളിൽ അങ്ങേയറ്റം വിവേകപരമായിരിക്കണം. റിവ്യൂ ഫയൽ ചെയ്യണോ വേണ്ടയോ എന്നതല്ല ഇവിടുത്തെ ചോദ്യം. സമയബന്ധിതമായി തീരുമാനമെടുക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം അത് നിയമമായി മാറുന്നു. നിയമ നിർമാണങ്ങൾ നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നിർവഹിക്കുന്ന 'സൂപ്പർ പാർലമെന്റ്' ആയി പ്രവർത്തിക്കുന്ന ജഡ്ജിമാർ നമുക്കുണ്ടെന്നും ധൻഖർ വിമർശിച്ചു.

ഏപ്രിൽ എട്ടിനാണ് ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, ആ​ർ. മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സുപ്രീംകോടതി ബെ​ഞ്ചാണ് നി​യ​മ​സ​ഭ​ക​ൾ പാ​സാ​ക്കി​യ ബി​ല്ലി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ രാ​ഷ്ട്ര​പ​തി​ക്ക് മൂ​ന്ന് മാ​സ​ത്തെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചത്. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ പി​ടി​ച്ചു​വെ​ച്ച ശേ​ഷം രാ​ഷ്ട്ര​പ​തി​ക്ക​യ​ച്ച ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച വി​ധി​യി​ലാ​ണ് സു​പ്രീം കോ​ട​തി രാ​ഷ്ട്ര​പ​തി​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച​ത്. തീ​രു​മാ​നം വൈ​കി​യാ​ൽ അ​തി​നു​ള്ള കാ​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. തീ​രു​മാ​നം വൈ​കുന്ന​ത് കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തിൽ ഇടപെടുന്ന കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയായിരുന്നു വിധി.

Tags:    
News Summary - Cannot have situation where you direct President’: VP jagdeep dhankhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.