ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഗുരുതരമായ അശ്രദ്ധയും പരീക്ഷ നടത്തിപ്പിലെ വൻ വീഴ്ചകളും മൂലം നീറ്റ് യു.ജി പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു.
ഈ സാഹചര്യത്തിൽ, പരീക്ഷ റദ്ദാക്കി സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കണം. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളും ഭാവിയും സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവിശ്യപെട്ടു.
ഇത്തരം ചോദ്യപേപ്പർ ചോർച്ചകളും ക്രമക്കേടുകളും സ്ഥിരമായി തടയുന്നതിനായി പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കണം. നീറ്റ് പി ജി പരീക്ഷയിൽ സ്വീകരിച്ചിരിക്കുന്നതുപോലെ, സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി ഘട്ടംഘട്ടമായി നീറ്റ് യുജി പരീക്ഷയും കമ്പ്യൂട്ടർ അധിഷ്ഠിത (ഓൺലൈൻ )സംവിധാനത്തിലേക്ക് മാറണം.
അല്ലെങ്കിൽ യോഗ്യത പരീക്ഷ നടത്തി അതിൽ പത്ത് ശതമാനം കുട്ടികളെ തെരഞ്ഞെടുത്ത് കൂടുതൽ സുരക്ഷ സംവിധാനങ്ങളോടെ ഓഫ്‌ലൈൻ മോഡിൽ തന്നെ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും സാജു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.