കോവിഡ്​: കനേഡിയൻ എം.പിയുടെ മാതാവ്​ ഇന്ത്യയിൽ കുടുങ്ങി; തിരിച്ച്​ പോകാൻ തിരക്കില്ലെന്ന്​

ലുധിയാന: ലോക്​ഡൗൺ മൂലം കനേഡിയൻ എം.പി സുഖ്​ ധലോവലി​​െൻറ 80 വയസുള്ള മാതാവ്​ അമർജിത്​ കൗർ പഞ്ചാബിൽ കുടുങ്ങി. എന് നാൽ കാനഡയിലേക്ക്​ തിരിച്ചുപോകാൻ ഈ അമ്മക്ക്​ അത്രക്കു തിരക്കൊന്നുമില്ല. കാനഡയിൽ കുടുംബവും ബിസിനസുമൊക്കെ ഉ ള്ളവർ ആദ്യം പോക​ട്ടെ എന്ന നയമാണവർക്ക്​.

‘‘ഏതാണ്ട്​ 25,000-30,000ത്തിനുമിടെ കാനഡക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടിവിടെ. അവരെ ആദ്യം തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ്​ മകനോട്​ ആവശ്യപ്പെട്ടത്​. എ​​െൻറ കാര്യം പിന്നീട്​ നോക്കാമല്ലോ. ഇവിടെ സുഖമായി കഴിയുകയാണ്​. ഒരു തരത്തിലുള്ള പ്രശ്​നവുമില്ല. എന്നെ നോക്കാൻ ജോലിക്കാരിയെയും കിട്ടിയിട്ടുണ്ട്​’’-അമർജിത്​ കൗർ പറയുന്നു.

മാസങ്ങൾക്കു മുമ്പാണ്​ ഇവർ ലുധിയാനയിലെ സുജാപൂരിലെത്തിയത്​. കാനഡയിലെ കാഠിന്യമേറിയ തണുപ്പിൽ നിന്ന്​ രക്ഷപ്പെടാൻ കൂടിയാണ്​ താൻ ജൻമഗ്രാമത്തിലെത്തിയതെന്നും അവർ മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - Canadian MP's mother stuck in Jagraon village, says can wait - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.