ന്യൂയോർക്ക്: യു.എൻ പട്ടികയിലുള്ള 130 ഭീകരർ പാക് മണ്ണിലില്ലെന്ന് ഉറപ്പ് തരാൻ പ്രധാനമന്ത്രി ഇംറാൻ ഖാന് സാധ ിക്കുമോയെന്ന് ഇന്ത്യ. യു.എൻ ജനറൽ അസംബ്ലിയിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വിദിഷ മൈത്രയാണ് പാകിസ്താനെതിരെ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്താൻ. ഇംറാൻ ഖാൻ ഭീകരവാദികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും മൈത്ര കുറ്റപ്പെടുത്തി.
ഉസാമ ബിൻലാദനെ വരെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇംറാൻ ഖാൻ. കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്നും മൈത്ര കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യു.എൻ ജനറൽ അസംബ്ലിയിൽ ഇംറാൻ ഖാൻെറ പ്രസംഗത്തിന് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രാലയം സെക്രട്ടറി.
ആർട്ടിക്കൾ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് ഇംറാൻ ആരോപിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് ശേഷം കശ്മീർ തടവിലാണ്. ഏകദേശം 7,000 കുട്ടികളാണ് സൈന്യത്തിൻെറ പിടിയിലുള്ളതെന്നും ഇംറാൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.