കടുവ ദൗത്യത്തിന് വനംവകുപ്പ് എത്തിച്ച ആന കടന്നൽ കുത്തേറ്റ് വിരണ്ടോടി; ഗുണ്ടൽപേട്ട് ടൗണിൽ പരക്കം പാഞ്ഞ് ജനം

ഗുണ്ടൽപേട്ട്: കടുവ ദൗത്യത്തിന് വനംവകുപ്പ് എത്തിച്ച ആന കടന്നൽ കുത്തേറ്റ് വിരണ്ടോടി. ഗുണ്ടൽപേട്ട് ടൗണിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ ഭാഗമായി വനംവകുപ്പ് ക്യാമ്പിൽ എത്തിച്ചതായിരുന്നു ആനയെ. ക്യാമ്പ് സൈറ്റിൽവെച്ച് ആനക്ക് കടന്നൽ കുത്തേൽക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പ്രധാന റോഡിലേക്കിറങ്ങിയ അക്രമാസക്തനായ ആനയെ കണ്ട് ജനം പരക്കം പാഞ്ഞു. ആനയുടെ മുമ്പിൽപെട്ട ഒരു ബൈക്ക് യാത്രക്കാരൻ വണ്ടി ഉപേക്ഷിച്ച് ഓടിയതിനാൽ തലനാരിഴക്ക് രക്ഷപ്പെട്ടു. വനംവകുപ്പ് അധികൃതർ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്.

Tags:    
News Summary - Camp elephant runs amok in Gundlupet town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.