പങ്കാളിയെ ഭൂതമെന്നും പിശാചെന്നും വിളിക്കുന്നത് ക്രൂരതയല്ല - പട്ന ഹൈകോടതി

പട്ന: വിവാഹബന്ധം വേർപിരിഞ്ഞ ദമ്പതികൾ പരസ്പരം ഭൂതം പിശാച് എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ക്രൂരതക്ക് തുല്യമല്ലെന്ന് പട്ന ഹൈകോടതി. ജസ്റ്റിസ് ബിബേക് ചൗധുരി അധ്യക്ഷനായ സിം​ഗിൾ ബെഞ്ചിന്റേതായിരുന്നു വിധി. ഝാർഖണ്ഡ് സ്വദേശികളായ സഹദേവ് ​ഗുപ്ത മകൻ നരേഷ് കുമാർ ​ഗുപ്ത എന്നിവർ നൽകിയ ഹരജി പരി​ഗണിക്കുകയായിരുന്നു അദ്ദേഹം.

നരേഷ് ​ഗുപ്തയുടെ മുൻ ഭാര്യ ബിഹാറിലെ നവാഡ കോടതിയിൽ സമർപ്പിച്ച ഹരജിയിലെ കോടതി വിധിക്കെതിരെയായിരുന്നു ഇരുവരും ഹരജി നൽകിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 1994ൽ യുവതി പരാതി നൽകിയിരുന്നു. സംഭവത്തിൽ നരേഷിനും പിതാവിനുമെതിരെ പൊലീസ് കേസെടുക്കുകയും ഇരുവരെയും ഒരു വർഷത്തെ കഠിന തടവിന് കോടതി വിധിക്കുകയും ചെയ്തിരുന്നു. കേസ് പിന്നീട് നവാഡ കോടതിയിൽ നിന്നും നളന്ദ കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ഝാർഖണ്ഡ് ഹൈകോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചു.

അടുത്തിടെ നളന്ദ കോടതിയിൽ നടന്ന വാദം കേൾക്കലിൽ 21-ാം നൂറ്റാണ്ടിൽ ഒരു സ്ത്രീയെ ഭർതൃവീട്ടുകാർ പിശാചെന്നും പ്രേതമെന്നും അഭി,ംബോധന ചെയ്തിരുന്നുവെന്നും ഇത് ക്രൂരയാണെന്നും അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ വിവാഹബന്ധത്തിൽ പ്രത്യേകിച്ച് വേർപിരിഞ്ഞ ബന്ധങ്ങളിൽ ഭർത്താവും ഭാര്യയും പരസ്പരം അസഭ്യഭാഷ ഉപയോ​ഗിക്കുന്നത് പതിവാണെന്നും അതിനെ ക്രൂരതയുടെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Tags:    
News Summary - Calling spouse 'bhoot', 'pishach' not cruelty: Patna High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.