കേന്ദ്രത്തിന്റെ അരലക്ഷം കോടിക്ക് കണക്കില്ലെന്ന സി.എ.ജി റിപ്പോർട്ട് ഞെട്ടിക്കുന്നത്- സി.പി.എം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ കീ​ഴി​ൽ 54,282 കോ​ടി രൂ​പ​യു​ടെ ചെ​ല​വി​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളി​ല്ലെ​ന്ന കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി.​എ.​ജി) റി​പ്പോ​ർ​ട്ട് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് സി.​പി.​എം. മോ​ദി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് രാ​ജ്യം നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക അ​രാ​ജ​ക​ത്വ​ത്തി​ന്റെ​യും സു​താ​ര്യ​ത​യി​ല്ലാ​യ്മ​യു​ടെ​യും തെ​ളി​വാ​ണ് ഈ ​റി​പ്പോ​ർ​ട്ടെ​ന്ന് സി.​പി.​എം പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം.​പി കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് സാ​മ്പ​ത്തി​ക വി​ഹി​തം ന​ൽ​കു​മ്പോ​ൾ ക​ണ​ക്കു​ക​ളു​ടെ പേ​രി​ൽ ത​ട​സ്സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന കേ​ന്ദ്രം, സ്വ​ന്തം മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​യു​ടെ ദു​രൂ​ഹ​ത​ക്ക് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 15 മ​ന്ത്രാ​ല​യ​ങ്ങ​ളി​ലാ​യി 33,973 സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​തി​ന​ർ​ഥം വി​നി​യോ​ഗി​ച്ച പ​ണം എ​വി​ടെ പോ​യി എ​ന്ന​തി​ന് രേ​ഖ​ക​ളി​ല്ല എ​ന്നാ​ണ്. ഹൗ​സി​ങ് ആ​ൻ​ഡ് അ​ർ​ബ​ൻ അ​ഫ​യേ​ഴ്‌​സ്,

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ നി​ർ​ണാ​യ​ക വ​കു​പ്പു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​രി​ക്കു​ന്ന​ത്. ഈ ​വ​കു​പ്പു​ക​ളി​ൽ ഏ​ക​ദേ​ശം 12,754 കോ​ടി രൂ​പ തെ​റ്റാ​യ അ​ക്കൗ​ണ്ട് ഹെ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ത്രി​മം കാ​ണി​ച്ചി​രി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​ത്തി​നു​മാ​യി ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​രി​ച്ചെ​ടു​ക്കു​ന്ന സെ​സ് തു​ക (9,222 കോ​ടി രൂ​പ) അ​തി​നാ​യി നീ​ക്കി​വെ​ച്ച ഫ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റാ​തെ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്. അ​ര​ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ​ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യോ​ഗി​ക്ക​ണമെന്നും ആവശ്യപ്പെട്ടു.

എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - CAG report that half a lakh crores are unaccounted for is shocking - CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.