എട്ടാം ശമ്പളകമീഷൻ രുപീകരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഉപഭോഗം വർധിപ്പിക്കുമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: എട്ടാം ശമ്പളകമീഷൻ രുപീകരിക്കാനുള്ള തീരുമാനം ഉപഭോഗം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്നും കഴിഞ്ഞ ദിവസം എക്സിലൂടെ മോദി അറിയിച്ചു. വികസിത ഭാരതത്തിനായി സർക്കാർ ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു.

എട്ടാം ശമ്പളകമീഷൻ നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാറിന്റെ തീരുമാനം ജീവിതനിലവാരം ഉയർത്തുകയും ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എട്ടാം ശമ്പളകമീഷൻ നിലവിൽ വന്നത്. 50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും ശമ്പളകമീഷന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കേ​ന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ശമ്പളവും അലവൻസുകളും പുനഃക്രമീകരിക്കുന്നതി​നെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ കമീഷനെ നിയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഏഴാം ശമ്പള കമീഷന്റെ കാലാവധി 2026ൽ അവസാനിക്കാനിരിക്കെയാണ് പുതിയ ശമ്പള കമീഷൻ നിലവിൽ വരുന്നത്.

1947 മുതൽ തന്നെ കേന്ദ്രസർക്കാർ ശമ്പള കമീഷനുകൾ നിയോഗിക്കാറുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ അലവൻസുകളും തീരുമാനിക്കുന്നത് ശമ്പള കമീഷനുകളാണ്.

Tags:    
News Summary - Cabinet's Decision On 8th Pay Commission Will Boost Consumption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.