വിമാനത്തിൽ അവശനായി വീണ​ സഹയാത്രികന്​ ചികിത്സ നൽകി കേന്ദ്ര മന്ത്രി, അഭിനന്ദനപ്രവാഹം

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന്​ മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവേ, തലചുറ്റൽ അനുഭവപ്പെട്ട സഹയാത്രക്കാരന്​ വൈദ്യസഹായം നൽകിയ കേന്ദ്ര സഹമന്ത്രി ഡോ. ഭഗവത് കരാടിന്​ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോക്​ടർ കൂടിയായ ഭഗവത് കരാടിനെ അഭിനന്ദിച്ചുകൊണ്ട്​ രംഗത്തെത്തി.

ചൊവ്വാഴ്​ച്ച രാത്രിയായിരുന്നു സംഭവം. സഹയാത്രക്കാരൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശിശുരോഗ വിദഗ്ധൻ കൂടിയായ കേന്ദ്ര മന്ത്രിയുടെ​ ശ്രദ്ധയിൽപെടുകയായിരുന്നു. അയാൾ തളർന്ന്​ സീറ്റിലേക്ക്​ വീഴുന്നത്​ കാണുകയും ചെയ്​തതോടെ അടുത്തേക്ക്​ പോയി പരിശോധിച്ചു.

അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു, രക്​ത സമ്മർദം കുറഞ്ഞിരുന്നെന്നും മന്ത്രി വാർത്താ ഏജൻസിയോട്​ പ്രതികരിച്ചു. ഗ്ലൂക്കോസ്​ നൽകിയതോടെ യാത്രക്കാരൻ സാധാരണ നിലയിലേക്ക്​ വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സഹയാത്രക്കാരന്​​ മന്ത്രി പ്രാഥമിക ചികിത്സ നൽകുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.


Tags:    
News Summary - Cabinet minister Dr Bhagwat Karad saves life of a passenger mid-air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.