ഉത്തർപ്രദേശിലെ സംഘർഷം: മലയാളികൾക്ക് പങ്കെന്ന് യു.പി പൊലീസ്

ലക്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന സംഘർങ്ങളിൽ മലയാളികൾക്ക് പങ്കെന്ന് യു.പി പൊലീസ്. ഡിസംബർ 20, 21 തീയതികളിലെ സംഘർഷങ്ങളിൽ മലയാളികൾക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ.

സംഘർഷങ്ങളിൽ പങ്കുള്ളവരുടെ പോസ്റ്റർ കേരളത്തിലും ഡൽഹിയിലും പതിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സി.സിടിവി ദൃശ്യങ്ങളുടെ സഹായത്തിലാവും പോസ്റ്റർ തയാറാക്കുക. കുറ്റക്കാരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും പൊലീസ് അറിയിച്ചു.

പശ്ചിമ ബംഗാളിൽ നിന്നുള്ളവർക്ക് സംഘർഷങ്ങളിൽ പങ്കുണ്ടെന്ന് യു.പി പൊലീസ് നേരത്തെ ആരോപിച്ചിരുന്നു.

യു.പിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - CAA Protest in Up Malayalis Included -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.