99ലെ വിധി റദ്ദാക്കണമെന്ന് പേരറിവാളൻ; സുപ്രീംകോടതി സി.ബി.ഐക്ക് നോട്ടീസയച്ചു

ന്യൂഡൽഹി: 1999ൽ വിചാരണക്കോടതി പുറപ്പെടുവിച്ച റദ്ദാക്കണമെന്ന് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളൻ സുപ്രീംകോടതിയിൽ. രാജീവ് ഗാന്ധി വധക്കേസ് ഗൂഢാലോചനയുമായി പേരറിവാളന് യാതൊരു ബന്ധവുമില്ലെന്നും കുറ്റപത്രത്തിൽ താൻ അക്കാര്യം കൂട്ടിച്ചർക്കുകയായിരുന്നു എന്നും സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ത്യാഗരാജൻ വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലാത്തതിനാൽ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചത്. 

ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ 'ഗൗരവമുള്ളതും ചര്‍ച്ചചെയ്യപ്പെടേണ്ടതു'മാണെന്ന് നിരീക്ഷിച്ച കോടതി വിഷ‍യത്തിൽ അഭിപ്രായം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്  സി.ബി.ഐക്ക് നോട്ടീസയച്ചു.

ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് പി. ഭാനുമതിയും ഫെബ്രുവരി 21-ന് വീണ്ടും പരിഗണിക്കാനായി മാറ്റി. അതിനകം സി.ബി.ഐ. മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. 

Tags:    
News Summary - C Seeks CBI Response On Rajiv Gandhi Murder Convict Perarivalan’s Plea To Recall Trial Court’s Conviction Order... Read more at: http://www.livelaw.in/sc-seeks-cbi-response-rajiv-gandhi-murder-convict-perarivalans-plea-recall-trial-courts-conviction-order-read-application-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.