ഏഴു രാജ്യസഭ സീറ്റുകളിലേക്ക്​ തെരഞ്ഞെടുപ്പ്​ ഒക്​ടോബർ നാലിന്​

ന്യൂഡൽഹി: രാജ്യസഭയിൽ ഒഴിഞ്ഞുകിടക്കുന്ന ഏഴു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്​ ഒക്​ടോബർ നാലിന്​ നടക്കും. തമിഴ്​നാട്ടിലെ രണ്ടുസീറ്റ്​, പശ്ചിമബംഗാൾ, അസം, തമിഴ്​നാട്​, മധ്യപ്രദേശ്, പുതുച്ചേരി, മഹാരാഷ്​ട്ര​ എന്നീ സംസ്​ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ്​ തെരഞ്ഞെടുപ്പ്​ നടക്കുകയെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു.

പശ്ചിമബംഗാൾ, അസം, തമിഴ്​നാട്​, മധ്യപ്രദേശ്​ എന്നിവിടങ്ങളിൽനിന്നുള്ള അംഗങ്ങൾ രാജിവെച്ചതോടെയാണ്​ അഞ്ചുസീറ്റുകൾ ഒഴിവുവന്നത്​. മഹാരാഷ്​ട്രയിൽനിന്നുള്ള രാജീവ്​ ശങ്കർറാവു സതാവിന്‍റെ മരണത്തോടെയാണ്​ ഒരു സീറ്റിൽ ഒഴിവുവന്നത്​.

എൻ. ഗോപാലകൃഷ്​ണന്‍റെ രാജ്യസഭാ കാലാവധി ഒക്​ടോബർ ആറിന്​ അവസാനിക്കുന്നതോടെയാണ്​ പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്​. ബിഹാർ ലെജിസ്ലേറ്റിവ്​ കൗൺസലിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു സീറ്റിലേക്കും അന്നുതന്നെ തെരഞ്ഞെടുപ്പ്​ നടക്കും. ഒക്​ടോബർ നാലിന്​ വൈകിട്ട്​ ഫലം പ്രഖ്യാപിക്കും. 

Tags:    
News Summary - Bypolls to 7 Rajya Sabha seats, 1 Bihar legislative council seat on October 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.