Posted On
date_range Updated On
date_range നാല് നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ ആഗസ്റ്റിൽ
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന നാല് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ആഗസ്റ്റ് 23ന് നടത്തുമെന്ന് ഇലക്ഷൻ കമീഷൻ അറിയിച്ചു. ഡൽഹിയിലെ ബവാന, ഗോവയിലെ പനാജി, വാൽപോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാൽ എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ജൂലൈ 29ന് പുറപ്പെടുവിക്കും.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് അഞ്ചിനും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് ഒമ്പതിനുമായിരിക്കും. വോെട്ടണ്ണൽ 28ന് നടക്കും.
മുൻ പ്രതിരോധ മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയുമായ മനോഹർ പരീകർ ഗോവയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും. പനാജിയിൽനിന്നുള്ള നിയമസഭാംഗം സിദ്ധാർഥ് കുൻകാലിയേൻകർ മുഖ്യമന്ത്രി പരീകർക്ക് മത്സരിക്കാനായി കഴിഞ്ഞ ദിവസമാണ് സ്ഥാനം രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.