ആർ.എസ്.എസിനെതിരെ വിമർശനം; ഗുജറാത്തിൽ വ്യവസായി അറസ്റ്റിൽ

രാജ്ക്കോട്ട്: ആർ.എസ്.എസിനെതിരെ പോസ്റ്റ് ഇട്ടതിന് ഗുജറാത്തിൽ വ്യവസായി അറസ്റ്റിൽ. ഉപ്ലേറ്റ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്‍റെ പ്രസിഡന്‍റ് വിനോദ് ഘെരാവ്ദയാണ് അറസ്റ്റിലായത്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ആർ.എസ്.എസിനെതിരെ വിനോദ് വിമർശനം ഉന്നയിച്ചത്. ഭയമില്ലാത്തവർ യുദ്ധത്തിനും ഭയമുള്ളവർ ആർ.എസ്.എസിലേക്കും പോകും എന്നായിരുന്നു വിനോദ് ഫേസ്ബുക്കിൽ കുറിച്ചത്. ഇത് സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ഉപ്ലേറ്റ ആർ.എസ്.എസ് അധ്യക്ഷൻ കൗശൽ പർമാറാണ് വിനോദിനെതിരെ പരാതി സമർപ്പിച്ചത്. വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - Business men arrested in Gujarat for criticizing RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.