കോയമ്പത്തൂരിന്​ സമീപം ബസ്​സ്​റ്റാൻഡ്​ കെട്ടിടം തകർന്നുവീണ്​ അഞ്ച്​ മരണം

കോയമ്പത്തൂർ: നഗരാതിർത്തിയിലെ സോമന്നൂരിൽ ബസ്​സ്​റ്റാൻഡ്​ കെട്ടിടം തകർന്നുവീണ്​ മൂന്ന്​ സ്​ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. 11 പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്​. ബസ്​ കണ്ടക്​ടർ കോയമ്പത്തൂർ സെമ്മാണ്ടംപാളയത്തെ താമസക്കാരനും മധുര തിരുമംഗലം സ്വദേശിയുമായ ശിവകുമാർ (43), എൻ.ജി.പി കോളജിലെ വിദ്യാർഥിനി ഇഞ്ചിപട്ടി ചിന്നസാമിയുടെ മകൾ ധാരണി (20), കിട്ടാംപാളയം പളനിസാമിയുടെ ഭാര്യ തുളസീമണി (40), സൂലൂർ അയ്യംപാളയം രാമലിംഗത്തി​​െൻറ ഭാര്യ ഇൗശ്വരി (35) എന്നിവരാണ്​ മരിച്ചത്​.  

ഗവ. മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന 65 വയസ്സ്​​ കണക്കാക്കുന്ന പുരുഷ​​െൻറ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്​ച ഉച്ചക്ക്​ ഒന്നേമുക്കാലോടെയാണ്​ സംഭവം. ബസ്​സ്​റ്റാൻഡി​​െൻറ സൺഷേഡും കോൺക്രീറ്റ്​ മേൽക്കൂരയുടെ ഒരു ഭാഗവും പൊടുന്നനെ തകർന്ന്​ നിലംപൊത്തുകയായിരുന്നു.

കോൺക്രീറ്റ്​ പാളികൾ നിർത്തിയിട്ടിരുന്ന രണ്ട്​ സർക്കാർ ബസുകൾക്ക്​ മീതെയും പതിച്ചു. ബസ്​ കാത്തുനിന്ന യാത്രക്കാർ ഉൾപ്പെടെ നിരവധി പേർ അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങി. വ്യാപാരികളും മറ്റ്​ യാത്രക്കാരും ഒാടിരക്ഷപ്പെടുകയായിരുന്നു. നിരവധി പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നിയന്ത്രണംവിട്ട സർക്കാർ ബസ്​ കെട്ടിടത്തി​​െൻറ തൂണിലിടിച്ചതാണ്​ അപകടകാരണമെന്ന്​ ആക്ഷേപമുണ്ട്​. കെട്ടിടം ശോച്യാവസ്​ഥയിലായിരുന്നെന്നാണ്​ വ്യാപാരികൾ പറയുന്നത്​. 
 

Tags:    
News Summary - Bus Stand Roof Collapse in Coimbatore's Somanur; 9 dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.