കര്‍ണാടകയിലെ ചിത്രദുർഗയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; അഞ്ച് മരണം

ബംഗളൂരു: .കർണാടകയിലെ ചിത്രദുർഗയിൽ ഓടിക്കൊണ്ടിരുന്ന ബസിന്​ തീപിടിച്ച്​ അഞ്ച്​ പേർ മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേ നാലിൽ വെച്ച്​ തീപിടിച്ചത്​. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ്​ പൊള്ളലേറ്റ്​ മരിച്ചത്​. 27 യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഹിരിയുർ താലൂക്കിലെ കെ.ആര്‍ ഹള്ളിയില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ്​ സംഭവം.ബസില്‍ 32 യാത്രക്കാരാണ്​ ഉണ്ടായിരുന്നത്​. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹിരിയുർ പൊലീസ്​ അറിയിച്ചു.

എന്‍ജിന്‍ തകരാര്‍ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.