യു.പിയിൽ ബസുകൾ കൂട്ടിയിടിച്ച്​ ഏഴു മരണം

അലിഗഡ്​: ഉത്തർ പ്രദേശിലെ അലിഗഡിൽ രണ്ടു ബസുകൾ കൂട്ടിയടിച്ച്​ ഏഴ്​ മരണം. 10 പേർക്ക്​ പരിക്കേറ്റു. അലിഗഡിൽ നിന്ന്​ ഫിറോസാബാദിലേക്ക്​ പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസും യാത്രക്കാുമായി വരികയായിരുന്ന മറ്റൊരുബസുമാണ്​ കൂട്ടിയിടിച്ചത്​. മദ്രാക്​ ​െപാലീസ്​ സ്​റ്റേഷന്​ സമീപമാണ്​ അപകടം.

അപകടത്തിൽ പരി​ക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്​സ തേടിയ ശേഷം മെഡിക്കൽ കോളജി​ലേക്ക്​ മാറ്റി. മരിച്ചവരുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചരിക്കുകയാണ്​. പരി​ക്കേറ്റവർക്ക്​ വേണ്ട എല്ലാ ചികിത്​സാ സഹായവും നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ആശുപത്രി അധികൃതരോട്​ ആവശ്യപ്പെട്ടു.

Tags:    
News Summary - UP: Bus accident in Aligarh kills 7 - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.