ഡൽഹി കലാപത്തിനിടെ മദീന മസ്​ജിദ്​ കത്തിച്ച സംഭവം; കേസെടുക്കാൻ കോടതി ഉത്തരവ്

ഡൽഹി: ഡൽഹി കലാപത്തിനിടെ പള്ളി കത്തിച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ്​. ഡൽഹി മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ഉത്തരവിട്ടത്​. കഴിഞ്ഞ വർഷം നടന്ന കലാപത്തിനിടെ ശിവ്​ വിഹാറിലെ മദീന മസ്​ജിദ്​ കത്തിച്ച സംഭവത്തിലാണ്​ കോടതി നടപടി. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് മയൂരി സിങ്​ ഡൽഹി, കാരവാൽ നഗർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയ്ക്ക് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി.


പള്ളി കത്തിച്ചതിൽ കൃത്യമായ തെളിവുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി നടപടി. അഡ്വ: എം.ആർ.ഷംഷാദ് സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. 2020 ഫെബ്രുവരി 25ന് വൈകുന്നേരം ആറോടെ മദീന മസ്ജിദ് പ്രിസരത്ത്​ 20 മുതൽ 25 വരെ ആളുകൾ തടിച്ചുകൂടിയതായി പരാതിയിൽ പറയുന്നു. രണ്ട് എൽപിജി സിലിണ്ടറുകളിലൂടെ നടത്തിയ സ്ഫോടനത്തിന്‍റെ സഹായത്തോടെയാണ്​ പ്രതികൾ പള്ളി തകർക്കുകയ​ും തീ കത്തിച്ച് നശിപ്പിക്കുകയും ചെയ്​തത്​.


ഫെബ്രുവരി 26ന് പ്രതികളിലൊരാൾ മസ്ജിദിന് മുകളിൽ കയറി ജയ് ശ്രീ രാമനെ വിളിക്കുകയും തുടർന്ന് മസ്ജിദിന് മുകളിൽ കാവി പതാക ഉയർത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പ്രതികളുടെ പേരുകൾ ഉൾപ്പടെ പരാമർശിച്ച്​ നൽകിയ പരാതിയിൽ പൊലീസ്​ നടപടി എടുക്കാത്തതെന്തെന്ന്​ കോടതി ചോദിച്ചു. ആവശ്യമായ വകുപ്പുകൾ പ്രകാരം കേസ്​ എടുക്കാനും നിർദേശിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.