ബുൾഡോസർ സംസ്കാരം മഹാരാഷ്ട്രയിൽ വേണ്ടെന്ന്​ ഹൈകോടതി

മും​ബൈ: ഉ​ത്ത​ർ​പ്ര​ദേ​ശി​ന്റെ​യും ബി​ഹാ​റി​ന്റെ​യും ‘ബു​ൾ​ഡോ​സ​ർ സം​സ്കാ​രം’ മ​ഹാ​രാ​ഷ്ട്ര​യി​ൽ വേ​ണ്ടെ​ന്ന്​ ബോം​​ബെ ഹൈ​കോ​ട​തി. അ​ന​ധി​കൃ​ത നി​ർ​മാ​ണം ആ​രോ​പി​ച്ച്​ വീ​ട്​ പൊ​ളി​ച്ചു​നീ​ക്കി​യ ഔ​റം​ഗാ​ബാ​ദ്​ ന​ഗ​ര​സ​ഭാ ന​ട​പ​ടി​ക്കെ​തി​രെ മ​ജ്‍ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മി​ൻ കോ​ർ​പ​റേ​റ്റ​ർ മ​തീ​ൻ പ​ട്ടേ​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ, ഹൈ​കോ​ട​തി​യു​ടെ ഔ​റം​ഗാ​ബാ​ദ്​ ബെ​ഞ്ചാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

15 ദി​വ​സം മു​മ്പ്​ നോ​ട്ടീ​സ്​ ന​ൽ​ക​ണ​മെ​ന്ന​ത​ട​ക്കം ഈ​യി​ടെ സു​പ്രീം കോ​ട​തി ന​ൽ​കി​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ഗ​ര​സ​ഭ പാ​ലി​ച്ചി​ല്ലെ​ന്നും കെ​ട്ടി​ട​ത്തി​ന്റെ ഏ​ത്​ ഭാ​ഗ​മാ​ണ്​ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച​തെ​ന്ന്​ ന​ഗ​ര​സ​ഭ ക​ണ്ടെ​ത്താ​ത്ത​തും ജ​സ്റ്റി​സ്​ സി​ദ്ധേ​ശ്വ​ർ തോം​ബ്രെ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​വാ​ദം ജൂ​ൺ 15ന്​ ​ന​ട​ക്കും. സം​ഭാ​ജി ന​ഗ​റി​ലെ ന​രേ​ഗാ​വ്, കൗ​സ​ർ ബാ​ഗി​ലു​ള്ള മ​തീ​ൻ പ​ട്ടേ​ലി​ന്റെ ഇ​രു​നി​ല വീ​ടും ഓ​ഫി​സും പ​രി​സ​ര​ത്തെ ക​ട​മു​റി​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ഗ​ര​സ​ഭ പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

നാ​സി​ക്​ ടി.​സി.​എ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ണ, മ​തം​മാ​റ്റ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വേ കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ നി​താ​ഖാ​ൻ പി​ടി​യി​ലാ​യ​ത്​ ഈ ​വീ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ ന​ഗ​ര​സ​ഭാ ന​ട​പ​ടി. മൂ​ന്ന്​ ദി​വ​സ​ത്തെ നോ​ട്ടീ​സ്​ ന​ൽ​കി​യ ശേ​ഷ​മാ​ണ്​ ന​ട​പ​ടി.

Tags:    
News Summary - Bulldozer culture should not exist in Maharashtra, says High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.